കെ. ആർ . ഗൗരിയമ്മ യുടെ നൂറാം ജന്മവാർഷിക ആഘോഷം


കേരളത്തിൻറെ ഉരുക്കു വനിത കെ. ആർ. ഗൗരിയമ്മ... ഭൂപരിഷ്കരണം ഉൾപ്പടെ നിരവധി നിയമങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചു പാസ്സാക്കി.


ഏറ്റവും അവസാനമായി 140 MLA മാരിൽ 139 പേർ ചേർന്ന് പാസ്സാക്കിയ അദിവാസി വിരുദ്ധ ബിൽ കെ. ആർ. ഗൗരിയമ്മ മാത്രം വിയോജിച്ചപ്പോൾ അന്നത്തെ രാഷ്‌ട്രപതി ബഹു. കെ. ആർ. നാരായണൻ ബില്ലിൽ ഒപ്പിടാതെ തിരിച്ചു അയച്ചത് ചരിത്രം!


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ബഹു: ജവാഹർലാൽ നെഹ്‌റു കേരളം സന്ദർശിച്ച വേളയിൽ ജവഹർലാലിന്റെ ഓമന പുത്രി ഇന്ദിരാഗാന്ധിയും ഉണ്ടായിരുന്നു.


ഇന്ദിരാഗാന്ധിക്ക് കേരളം സംബന്ധിച്ച് വിവരങ്ങൾ നൽകുവാൻ അന്നത്തെ മന്ത്രിസഭയിലെ ക്യാബിനറ്റ് മിനിസ്റ്റർ ആയിരുന്ന കെ. ആർ .ഗൗരിയമ്മയെ ആണ് അന്നത്തെ മന്ത്രിസഭ ചുമതലപ്പെടുത്തിയത്. ഇതിലൂടെ കെ. ആർ. ഗൗരിയമ്മയും , ഇന്ദിരാഗാന്ധിയും നല്ല സുഹൃത്തുക്കളായി.


ഒരു ദിവസം കൊണ്ടാണ് ആലപ്പുഴ ജില്ലാ രൂപീകരണത്തിന് നടപടി സ്വീകരിച്ചു കെ. ആർ. ഗൗരിയമ്മ ഉത്തരവിൽ ഒപ്പിട്ടത്. ഇത് ഭരണനൈപുണ്യത്തിന്റെ കഴിവാണ് തെളിയിക്കുന്നത്.


കേരളത്തിന്റെ ഐ.ടി വികസനത്തിന്റെ തുടക്കം കുറിച്ചത് കെ. ആർ. ഗൗരിയമ്മ വ്യവസായ വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴായിരുന്നതും ചരിത്രം.


ഈ നൂറാം ജന്മ വാർഷിക ദിനത്തിൽ ജെ. എസ്. എസ് ഇൽ നിന്ന് പല കാരണങ്ങളാൽ വിട്ടുപോയവർ ഒരുമിച്ചു ചേർന്ന് കേക്ക് മുറിക്കുവാൻ എത്തി ചേരണമെന്നും അതിലൂടെ ജെ. എസ്. എസ് ന്റെ ആദ്യകാല ശക്തി വീണ്ടെടുക്കണമെന്നു അഭ്യർത്ഥിക്കുന്നു.

അഭിവാദ്യങ്ങളോടെ

service1

സി. പി. ബാബു

ജെ. എസ്. എസ് അരൂർ നിയോജകമണ്ഡലം സെക്രട്ടറി

9946472008
service1

കെ. വി. സോമൻ

ജെ. എസ്. എസ് അരൂർ നിയോജകമണ്ഡലം ജോയിൻറ് സെക്രട്ടറി

9567657574

ആശംസകൾ നേർന്നവർ

qoutes

ആശംസകൾ നേരുക